ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ഒപ്പത്തിനൊപ്പം, ചെല്‍സിക്ക് അടിതെറ്റി; ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (11:09 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ വച്ച് ഏകപക്ഷീയമായ ഒരു ഗോളിനാണ് പെപ് ഗോര്‍ഡിയോളയുടെ ടീം നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ തകര്‍ത്തത്. ടോപ് സ്‌കോറര്‍ അല്‍വാരോ മൊറാട്ട ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് കളം വിട്ടതാണ് ചെല്‍സിക്ക് തിരിച്ചടിയായി.   
 
അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടനം ഹോസ്പര്‍ ക്ലബ്ബുകള്‍ തകര്‍പ്പന്‍ ജയത്തോടെയാണ് കളം വിട്ടത്. മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങിയപ്പോള്‍ സ്‌റ്റോക് സിറ്റിയും വെസ്റ്റ് ഹാം യുനൈറ്റഡും ഹോം മാച്ചില്‍ ജയം കണ്ടെത്തി. ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു.    
Next Article