റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ സ്വപ്‌നനേട്ടത്തിലെത്തിച്ച ലൂക്കാ മോഡ്രിച്ച് 2017-18 വർഷത്തിലെ യുവേഫ പുരസ്‌കാരം. ലയണല്‍ മെസിയടക്കമുള്ള താരങ്ങളെ പിന്നിലാക്കിയാണ് യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം റയൽ മഡ്രിഡ് താരം സ്വന്തമാക്കിയത്.
പട്ടികയിൽ റയൽ മാഡ്രിഡിൽ നിന്നും ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതും ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ മൂന്നാമതുമാണ്.
അന്റോണിയോ ഗ്രീസ്‌മാന്‍, ലയണൽ മെസി, കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിൻ, റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ട് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷവും മോഡ്രിച്ച് നേടി. സീസണിലെ മികച്ച സ്ട്രൈക്കറായി റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. സെർജിയോ റാമോസ് മികച്ച ഡിഫൻഡറായും കോസ്റ്റ റിക്കൻ താരം കെയ്‌ലർ നവാസ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.