2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വി മായ്‌ച്ചു കളയാന്‍ സാധിക്കാത്ത മുറിവാണെന്ന് ലയണല്‍ മെസി. ആ തോല്‍വി എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മനസില്‍ കിടന്നു പിടയുന്ന വേദനയാണ് ആ മത്സരം. മറക്കാന്‍ കുറെ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ലെന്നും അര്‍ജന്റീന താരം പറഞ്ഞു.
ജീവിത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ഹൃദയത്തിലേറ്റ മുറിവുമായിരുന്നു ജര്‍മ്മനിക്കെതിരെ ഫൈനലില്‍ നേരിട്ട തോല്‍വി. എക്‌സ്ട്രാ ടൈമില്‍ മാരിയോ ഗോട്‌സെ നേടിയ ഗോള്‍ എന്റെ ഹൃദയത്തിലേക്കാണ് തുളച്ചു കയറിയത്. കാലവും സാഹചര്യവും പലതും മറക്കാന്‍ പഠിപ്പിക്കുമെങ്കിലും ആ തോല്‍വി ഒരു വേദന തന്നെയാണെന്നും മെസി വ്യക്തമാക്കുന്നു.
കോപ്പ അമേരിക്കയിലെ തോല്‍വിയേക്കുറിച്ച് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, 2014ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിയോളം കോപ്പയിലെ പരാജയം വരില്ല. റഷ്യന്‍ ലോകകപ്പില്‍ ഭാഗ്യമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും മെസി പ്രത്യാശ പ്രകടിപ്പിച്ചു.