Lamine Yamal: ഇളമുറ തമ്പുരാൻ ലാമിൻ യമാലിന് ഇന്ന് മധുരപ്പതിനേഴ്, പിറന്നാൾ സമ്മാനമായി യൂറോ കപ്പ് സ്വന്തമാക്കുമോ?

അഭിറാം മനോഹർ

ശനി, 13 ജൂലൈ 2024 (14:23 IST)
Lamine Yamal
സ്പാനിഷ് ഫുട്‌ബോളിന്റെ കൗമാരവിസ്മയമായ ലാമിന്‍ യമാലിന് ഇന്ന് മധുരപ്പതിനേഴ്. യൂറോകപ്പ് ഫൈനലിന്റെ തലേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന താരം പിറന്നാള്‍ സമ്മാനമായി യൂറോ കപ്പ് വിജയം തന്നെയാകും ആഗ്രഹിക്കുന്നത്. യൂറോ കിരീടം സ്വന്തമാക്കിയാല്‍ മറ്റ് സമ്മാനങ്ങളൊന്നും വാങ്ങേണ്ടെന്നാണ് യമാല്‍ അമ്മയോട് പറഞ്ഞിരിക്കുന്നത്.
 
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടാണ് സ്‌പെയിനിന്റെ എതിരാളികള്‍. സെമിയില്‍ ഫ്രാന്‍സിനെതിരെ അത്ഭുത ഗോള്‍ കണ്ടെത്താനായതോടെ ഒറ്റ രാത്രികൊണ്ടാണ് യമാല്‍ താരപദവിയിലേക്ക് ഉയര്‍ന്നത്. മത്സരത്തില്‍ സ്‌പെയിന്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കവെയാണ് പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ യമാല്‍ ഫ്രാന്‍സിന് സമനില നേടികൊടുത്തത്. 
 
 മൊറോക്കന്‍ വംശജനായ മൗനീര്‍ നസ്‌റൂയിയുടെയും എക്വറ്റോറിയല്‍ ഗിനി വംശജയായ ഷെയ്ലയുടെയും മകനായി 2007 ജൂലായ് 13ന് ബാഴ്‌സലോണയിലായിരുന്നു യമാലിന്റെ ജനനം. ആറാം വയസില്‍ ബാഴ്‌സലോണ ക്ലബ് ഫുട്‌ബോള്‍ അക്കാദമിയായ ലാമാസിയയില്‍ ചേര്‍ന്നു. 2014ല്‍ ക്ലബുമായി കരാറിലെത്തി. സ്‌പെയിനിനായി 13 കളികളില്‍ നിന്നും 3 ഗോളും ബാഴ്‌സലോണയ്ക്കായി 38 കളികളില്‍ നിന്നും 5 ഗോളുകളും യമാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 
 
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍