മത്സരചൂടിൽ പറ്റിപോയി, ഒടുവിൽ മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്സും കോച്ചും

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (12:13 IST)
ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തിലെ വിവാദഗോളിൽ പ്രതിഷേധിച്ച് മൈതാനം വിട്ട സംഭവത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകമനോവിച്ചും. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ക്ലബും കോച്ചും വെവ്വേറെയായി ഖേദപ്രകടനം നടത്തിയത്.
 
മത്സരത്തിൻ്റെ ചൂടിനിടയിൽ സംഭവിച്ച പിഴവാണിതെന്നും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ ബ്ലാസ്റ്റേഴ്സ് പറയുന്നു. അതേസമയം സംഭവിച്ച കാര്യങ്ങളെ പറ്റി ഇവാൻ വുകാമനോവിച്ചും തൻ്റെ പോസ്റ്റിൽ വിശദീകരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്നും ആശാൻ തൻ്റെ പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ 4 കോടി രൂപ പിഴ ശിക്ഷയും കോച്ച് വുകാമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് എഐഎഫ്എഫ് പ്രഖ്യാപിച്ചത്. 
 
പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് 6 കോടി രൂപ പിഴയടക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ടീമും കോച്ചും മാപ്പുമായി രംഗത്ത് വന്നത്. 10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദേശം.പരസ്യമായി മാപ്പ് പറയാത്ത പക്ഷം വുകാമനോവിച്ച് 10 ലക്ഷം പിഴ നൽകണമായിരുന്നു. ഇനി 10 മത്സരങ്ങളിൽ ടീമിൻ്റെ ഡ്രസിംഗ് റൂമിൽ കയറുന്നതിന് പോലും കോച്ചിന് വിലക്കുണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article