'രോഹിത്തിനെയൊക്കെ കോലിയുമായി താരതമ്യം ചെയ്യാന്‍ നാണമില്ലേ'; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, കണക്കുകളില്‍ നാണംകെട്ട് ഹിറ്റ്മാന്‍

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (08:55 IST)
വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞ ഏതാനും ഐപിഎല്‍ സീസണുകളിലായി വല്ലാത്തൊരു ദുരവസ്ഥയാണ്. മോശം ഫോമിന്റെ പാരമ്യത്തിലാണ് രോഹിത് ഇപ്പോള്‍ നില്‍ക്കുന്നത്. ഐപിഎല്ലില്‍ രോഹിത് ഒരു അര്‍ധ സെഞ്ചുറി നേടിയിട്ട് 23 ഇന്നിങ്‌സുകളായി. 2021 സീസണിലാണ് രോഹിത് അവസാനമായി അര്‍ധ സെഞ്ചുറി നേടിയത്. 
 
2017 മുതല്‍ 2022 വരെയുള്ള രോഹിത്തിന്റെ ഓരോ സീസണുകളിലേയും ശരാശരി പരിശോധിച്ചാല്‍ താരത്തിന്റെ മോശം ഫോം എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാകും. 23.79, 23.83, 28.93, 27.67, 29.31, 19.14 എന്നിങ്ങനെയാണ് രോഹിത്തിന്റെ ഓരോ വര്‍ഷത്തേയും ശരാശരി. 
 
രോഹിത്തിനെ കോലിയുമായി താരതമ്യം ചെയ്യുന്നതൊക്കെ അല്‍പ്പം കടന്നകൈയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഫോം ഔട്ടില്‍ നില്‍ക്കുമ്പോള്‍ കോലി ഇത്രയൊന്നും താഴേക്ക് പോയിട്ടില്ലെന്നാണ് ആരാധകര്‍ കണക്ക് സഹിതം വാദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article