അർഷദീപ് ഷഹീൻ അഫ്രീദിയെ കോപ്പിയടിക്കുന്നു, ട്വിറ്ററിൽ പാക് ഇന്ത്യൻ ആരാധകർ തമ്മിൽ വാക്പോര്

ഞായര്‍, 2 ഏപ്രില്‍ 2023 (13:19 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിക്കറ്റ് നേടിയതിന് പിന്നാലെ പഞ്ചാബ് താരം അർഷദീപ് സിംഗ് നടത്തിയ ആഘോഷത്തിൽ ട്വിറ്ററിൽ ചേരിതിരിഞ്ഞ് തല്ല്. മത്സരത്തിൽ അർഷദീപ് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ ആഘോഷപ്രകടനത്തിൻ്റെ പേരിലാണ് ട്വിറ്ററിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇരുകൈകളിലെ വിരലുകളും ചേർത്ത് ചുംബിച്ച് കൊണ്ട് കൈ വായുവിൽ വിടർത്തിയായിരുന്നു അർഷദീപിൻ്റെ ആഘോഷ പ്രകടനം.
 

U are right... shaheen is not worth following... arshdeep was following his idol zaheer, The reverse swing king! pic.twitter.com/2GmA5RMbNW

— Bun maska (@ArjunGupta46) April 1, 2023

എന്നാൽ ഈ ആഘോഷപ്രകടനം പാക് താരമായ ഷഹീൻ അഫ്രീദിയിൽ  നിന്നും കോപ്പിയടിച്ചതാണെന്ന് പാക് ആരാധകർ പറയുന്നു. എന്നാൽ പാക് ആരാധകർക്ക് ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ഇന്ത്യയുടെ മുൻ സ്റ്റാർ പേസറായ സഹീർ ഖാനും സമാനമായ ആഘോഷം നടത്തിയിരുന്നെന്നും ഇത് സഹീറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അല്ലാതെ ഷഹീനെ ആരും പകർത്തുന്നില്ലെന്നും ഇന്ത്യൻ ആരാധകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍