കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ പിന്തുണച്ച് ക്ലബിൻ്റെ ഔദ്യോഗിക ആരാധകകൂട്ടമായ മഞ്ഞപ്പട. ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ മത്സരം പൂർത്തിയാകാതെ കളം വിടുന്നതിന് കാരണമായ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് ഇവാനെ പിന്തുണച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയത്.