ഇവാൻ യൂറോപ്പിലേക്കെന്ന് റിപ്പോർട്ടുകൾ, കൊമ്പന്മാരെ ആശാനും കൈവിടുന്നോ?

അഭിറാം മനോഹർ
വെള്ളി, 15 മാര്‍ച്ച് 2024 (13:13 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ടീമിലെ സൂപ്പര്‍ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവനാണ് പരിശീലകനായ ഇവാന്‍ വുകാമനോവിച്ച്. വലിയ ആരാധകപിന്തുണയുള്ള ടീമായിട്ടും ഐഎസ്എല്ലില്‍ തപ്പിതടഞ്ഞിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയുള്ള ടീമാക്കി മാറ്റിയത് ഇവാന്റെ കീഴിലുള്ള പരിശീലനമായിരുന്നു. ഇതോടെ 3 വര്‍ഷത്തിനുള്ളില്‍ താരങ്ങളേക്കാള്‍ ആരാധകരുള്ള കോച്ചായി ഇവാന്‍ മാറി.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പിലെ ഏതാനും ക്ലബുകളില്‍ നിന്നും ഇവാന്‍ വുകാമാനോവിച്ചിന് പരിശീലകനായി ഓഫറുകള്‍ വരുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് മറ്റേതെങ്കിലും ടീമിനെ പരിശീലിപ്പിക്കുമോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ബ്ലാസ്‌റ്റേഴ്‌സ് അല്ലാതെ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കില്ലെന്നായിരുന്നു ഇവാന്റെ ഉത്തരം. അങ്ങനെയെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇന്ത്യ തന്നെ വിടാനാകും ഇവാന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article