കോപ്പ- യൂറോ കപ്പ് ജേതാക്കളിൽ ആരാണ് കേമൻ? ജൂൺ ഒന്നിന് ഇറ്റലി-അർജന്റീന പോരാട്ടം

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (19:01 IST)
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ജൂൺ ഒന്നിന് ഏറ്റുമുട്ടുന്നു. വെംബ്ലിയിലായിരിക്കും ചാമ്പ്യന്മാരുടെ പോരാട്ടം നടക്കുക.
 
മാർച്ച് 24 മുതൽ മത്സരൻങൾക്കുള്ള ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തും. 29 വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കിരീട ജേതാക്കളിൽ ആരാണ് വമ്പൻ എന്നറിയാനായി പോര് നടക്കുന്നത്. ഇതിന് മുൻപ് 1985ലും 1993ലുമാണ് സമാനമായ പോരാട്ടം നടന്നത്.
 
85ൽ യൂറോ കപ്പ് ജേതാക്കളായ ഫ്രാൻസും കോപ്പ ജേതാക്കളായ യുറുഗ്വെയുമാണ് ഏറ്റുമുട്ടിയത്. ഇതിൽ യൂറോപ്യൻമാർ വിജയം സ്വന്തമാക്കി. 93ൽ കോപ്പ ജേതാക്കളായ അർജന്റീനയും യൂറോ വിജയികളായ ഡെന്മാർക്കും തമ്മിലായിരുന്നു പോരാട്ടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ വിജയം അന്ന് അർജന്റീനയ്‌ക്കൊപ്പമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article