31ലെ ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (13:26 IST)
ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം പൊലീസ് കമ്മീഷണര്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വക്താവ് പ്രതികരിച്ചു.

പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനാല്‍ മത്സരം മാറ്റിവയ്‌ക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.

തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കി. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article