ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് നടപടി.
ജെയിംസുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായുള്ള വാര്‍ത്താക്കുറിപ്പ് മാനേജുമെന്റ് പുറത്തുവിട്ടു. ജനുവരിയിൽ ക്ലബിന്റെ ചുമതലയേറ്റ ജെയിംസ് ഒരു വർഷം തികയും മുമ്പാണ് ക്ലബ് വിടുന്നത്.
ജയിംസുമായി ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ വിശദീകരണം.
നിലവില്‍ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ഒന്‍പത് പോയന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.