ചൗവിന്റെ മൃതദേഹം ദ്വീപ് നിവാസികള്‍ എന്തു ചെയ്‌തു ?; തീരത്തടുത്താല്‍ മരണമുറപ്പ് - വംശനാശം ഭയന്ന് അധികൃതര്‍

ചൊവ്വ, 27 നവം‌ബര്‍ 2018 (19:39 IST)
ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരൻ ജോണ്‍ അലൻ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുത്തേക്കില്ല. പൊലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ എത്തിയാല്‍ ദ്വീപ് നിവാസികളുടെ ആവാസവ്യവസ്ഥ തകരുമെന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ് നടപടി.

ചൗവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടന ആവശ്യപ്പെട്ടു. ഇതുപ്രകാരം മൃതദേഹത്തിനായുള്ള ശ്രമങ്ങൾ താൽക്കാലികമായി ഇന്ത്യ നിർത്തിവച്ചു.

സംരക്ഷിത ഗോത്രവർഗമായ സെന്റിനലീസ് വിഭാഗത്തിന്റെ സംരക്ഷണം മുൻനിർത്തിയാണു നടപടി പൊലീസിന്റെ നടപടി. പുറത്തു നിന്നൊരാള്‍ എത്തിയാല്‍ ദ്വിപില്‍ പകർച്ചവ്യാധിക്ക് സാധ്യത കൂടുതലാണ്. അതോടെ ഒരു വംശം മുഴുവനും ഇല്ലാതാകുമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു.

അതേസമയം, ചൗവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. ഇവിടേക്ക് ആളുകള്‍ എത്താതിരിക്കാന്‍ അമ്പും വില്ലുമായി കാവല്‍ നില്‍ക്കുകയാണ് ദ്വീപ് നിവാസികള്‍.

യുവാവിന്റെ അമേരിക്കയിലുള്ള ബന്ധുക്കളെ വിവരം അറിച്ചിട്ടുണ്ട്. മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികൾ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ പതിനേഴാം തിയതി ചൗവിന്റെ രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവര്‍ഗക്കാര്‍ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നത് മൽസ്യത്തൊഴിലാളികൾ കണ്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടു കാണാന്‍ ഇയാള്‍ പലതവണ ശ്രമിച്ചിരുന്നു.

മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയാണ് ചൗ ദ്വീപില്‍ എത്തിയത്. ഇവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്ര‌വര്‍ഗക്കാര്‍ താമസിക്കുന്ന സെന്റിനല്‍ ദ്വീപുള്ളത്. 60 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം.

പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് പറയുന്നത്. 60000 വർഷമായി ഈ ഗോത്രവർഗം നിലവിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍