ചുമച്ചത് ഇഷ്‌ടമായില്ല; വയോധികന്റെ തല അടിച്ചു പൊട്ടിച്ച യുവാവ് അറസ്‌റ്റില്‍
തിങ്കള്‍, 26 നവംബര്‍ 2018 (14:17 IST)
വീട്ടുമുറ്റത്തിരുന്ന് ചുമച്ച വയോധികന്റെ തല അടിച്ചുപൊട്ടിച്ചു. തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയിൽ രാജപ്പനെയാണ് (72) സമീപവാസിയായ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ സിഎൻ അഭിജിത്തിനെ (24) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്‌ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ വിശ്രമിക്കുകയായിരുന്ന രാജപ്പന്‍ ചുമച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തന്നെ പരിഹസിച്ചാണ് ചുമച്ചതെന്ന് ആരോപിച്ച് അഭിജിത്ത് തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്ന് കമ്പിവടിയുമായി എത്തി രാജപ്പനെ ആക്രമിക്കുകയായിരുന്നു.
തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പന്‍ നിലവിളിച്ചതോടെയാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. ആളുകള്‍ ഓടിക്കൂടിയതോടെ അഭിജിത്ത് രക്ഷപ്പെട്ടു. രാജപ്പന്റെ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചതോടെ
പ്രതിയെ പിടികൂടുകയായിരുന്നു.
നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് അഭിജിത്ത് കഞ്ചാവിന് അടിമയാണെന്നും രാജപ്പനെ ആക്രമിക്കുമിക്കുന്നതിനു മുമ്പ് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.