ഉറക്കത്തിലായിരുന്ന ബാലു ഒന്നുമറിഞ്ഞില്ല, അർജുൻ കള്ളം പറഞ്ഞത് ഭയം കാരണം?

തിങ്കള്‍, 26 നവം‌ബര്‍ 2018 (18:24 IST)
കാർ അപകടത്തെ തുടർന്നാണ് വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ചത്. മരണശേഷം ബാലുവിന്റെ കുടുംബം സംശയങ്ങൾ പ്രകടിപ്പിച്ചതോടെ സംഭവം വീണ്ടും ചർച്ച ചെയ്യുകയാണ് കേരളം. കേരളത്തെ ഇത്രമേൽ കരയിപ്പിച്ച മറ്റൊരു മരണം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ.
 
അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനമോടിച്ചിരുന്നത് എന്നായിരുന്നു ഡ്രൈവർ അർജുൻ നൽകിയ മൊഴി. അപകടം നടക്കുമ്പോൾ ലക്ഷ്മിയും ബാലുവും ഉറക്കത്തിലായിരുന്നു എന്നും അർജുൻ പറയുന്നുണ്ട്. എന്നാൽ, ഇതിന് നേർ വിപരീതമാണ് ലക്ഷ്മി പൊലീസിനും കുടുംബത്തിനും നൽകിയ മൊഴി. ഇതായിരുന്നു കേസ് നൽകാൻ കുറ്റുംബത്തെ പ്രേരിപ്പിച്ചത്. 
 
ലക്ഷ്മി പറയുന്നതാണ് സത്യമെങ്കിൽ അപകടത്തിന് കാരണം താനാണെന്ന് വരികയാണെങ്കിൽ കേസുമായി ഒരുപാട് നടക്കേണ്ടി വരുമോയെന്ന ചിന്തയാണോ അർജുനെ കൊണ്ട് ഇങ്ങനെ ഒരു മൊഴി നൽകാൻ കാരണമാക്കിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചിന്തിക്കുന്നത്. 
 
എന്നാൽ, ലക്ഷ്മി ഉറങ്ങിയ സമയത്താണ് താൻ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയതെന്നും ബാലു വാഹനം ഓടിക്കാൻ തുടങ്ങിയതെന്നുമാണ് അർജുൻ പറയുന്നത്. 
 
ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം ഉറക്കമായിരുന്നു എന്നുമാണ് ലക്ഷ്മി നൽകിയിരിക്കുന്ന മൊഴി. ഡ്രൈവർ അർജുന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മുൻപ്‌ ചില കേസുകളിൽ പ്രതിയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍