ബാലുവിന്റെ ആഗ്രഹം പൂർത്തിയാക്കാനായി ലക്ഷ്‌മി ഒരുങ്ങുന്നു!

തിങ്കള്‍, 26 നവം‌ബര്‍ 2018 (10:12 IST)
കോടിക്കണക്കിന് സംഗീതപ്രേമികളെ നിരാശയിലാഴ്‌ത്തിക്കൊണ്ടായിരുന്നു ഒരു കാർ അപകടം ബാലഭാസ്‌ക്കറിനെ കവർന്നെടുത്തത്. എന്നാൽ ബാലഭാസ്‌ക്കറിന്റേയും മകളുടേയും ജീവനെടുത്ത ആ അപകടം ആരുടെയെങ്കിലും ആസൂത്രണമാണോ എന്നതാണ് ഇപ്പോഴുള്ള സംശയം.
 
ഭാര്യ ലക്ഷ്‌മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴിയിൽ ആശയക്കുഴപ്പം വന്നതോടെ ഈ ചോദ്യത്തിന് പ്രസക്തികൂടുകയാണ്. അതിന് പിന്നാലെ ബാലഭാസ്‌ക്കറിന്റെ പിതാവ് സി കെ ഉണ്ണി നൽകിയ പരാതിയും സംശയങ്ങളെയെല്ലാം ഊട്ടിയുറപ്പിക്കുന്നതാണ്. 
 
എന്നാൽ ഇതെല്ലാം അവിടെ നിൽക്കുമ്പോഴും ബാലുവിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കാനൊരുങ്ങുകയാണ് ഭര്യ ലക്ഷ്‌മി. ലക്ഷ്മിയുമായി ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങളാണ് ഇതിനെ കുറിച്ച്‌ പറഞ്ഞത്.
 
ബാലഭാസ്കറിന്റെ സ്വപ്നമായിരുന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്‌മി. പാതി വഴിയില്‍ നിന്നു പോയ ആ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കണമെന്നുള്ളതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ലക്ഷ്മി പറഞ്ഞതായി ഇവര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍