ഇതിനെല്ലാം പുറമേ, ക്ഷേത്രദർശനത്തിനായി തൃശൂരിൽ പോയ ബാലും കുടുംബവും താമസിക്കാൻ അവിടെ തന്നെ റൂം ബുക്ക് ചെയ്‌തിട്ടും അന്ന് രാത്രി തന്നെ എന്തുകൊണ്ട് തിരിച്ചുവന്നു എന്ന ചോദ്യമാണ് കുടുംബക്കാർക്ക് ഉള്ളത്. രാവിലെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ബാലഭാസ്‌ക്കർ എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ നിലപാട് മാറ്റിയത്?
അതേസമയം, ബാലഭാസ്‌ക്കറിന്റെ സമ്പത്ത് ഉപയോഗിച്ച് നിരവധി ബിസിനസ്സുകൾ നടത്തിയതായും ഇതിന്റെ പിന്നിലുള്ള കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്‌തിരുന്നത് ബാലുവുന്റെ അടുത്ത സുഹൃത്താണ്. ബാലുവിന്റെ സമ്പത്തിനെക്കുറിച്ച് കുടുംബക്കാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതിന്റെ ഉറവിടം അന്വേഷിക്കുകയാണ് കുടുംബക്കാർ.
അതേസമയം, ഡ്രൈവറുടെ മൊഴി പൊളിഞ്ഞതോടെ സംശയം അയാളിലേക്കും നീളുന്നു. അതേസമയം സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ബാലുവിന്റെ വിശ്വസ്ഥനായ ബിനാമിയുടെ ആസൂത്രിതമായ നീക്കമാണിതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.