എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കുമായിരുന്നില്ല: ഐ എം വിജയന്‍

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (17:05 IST)
തന്‍റെ അച്ഛന് എഴുത്തും വായനയും അറിയാമായിരുന്നെങ്കില്‍ അദ്ദേഹം മരിക്കുമായിരുന്നില്ലെന്ന് കേരളത്തിന്‍റെ ഇതിഹാസ ഫുട്ബോള്‍ താരം ഐ എം വിജയന്‍. മാതൃഭൂമി സ്പോര്‍ട്സ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഐ എം വിജയന്‍ ഇക്കാര്യം പറയുന്നത്.
 
അച്ഛന്‍ മരിച്ച ദിവസമാണ് താന്‍ ഏറ്റവും സങ്കടപ്പെട്ട് കരഞ്ഞതെന്ന് ഐ എം വിജയന്‍ പറയുന്നു. “എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കുമായിരുന്നില്ല. പേര് വായിക്കാനറിയാത്തതുകൊണ്ട് റേഷന്‍ കാര്‍ഡ് മാറിയെടുത്തു. വീട്ടിലെത്തിയപ്പോഴാണ് അത് അറിഞ്ഞത്. റേഷന്‍ കാര്‍ഡ് തിരിച്ചുകൊണ്ടുപോയിക്കൊടുത്ത് വരുന്ന വഴിക്കാണ് സൈക്കിളില്‍ വണ്ടിയിടിച്ചത്” - വിജയന്‍ പറയുന്നു.
 
അനുഭവങ്ങളാണ് ജീവിതത്തെ നേരിടാന്‍ കരുത്ത് പകര്‍ന്നതെന്നും ഐ എം വിജയന്‍. വിശപ്പും പട്ടിണിയും ഒരിക്കല്‍ അനുഭവിച്ചവര്‍ പിന്നീടൊരിക്കലും ജീവിതത്തിന് മുന്നില്‍ തോല്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. 
 
നമ്മുടെ നാട്ടില്‍ സ്മാര്‍ട്ട് സിറ്റിയും എക്സ്പ്രസ് ഹൈവേയും ഫാഷന്‍ സിറ്റിയുമൊന്നുമല്ല, വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കാന്‍ പറ്റുന്ന പദ്ധതിയാണ് വേണ്ടതെന്നും ഐ എം വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article