മെസിയുടെ ആവശ്യം നടക്കുമോ ?; നെയ്‌മറിന് പിന്നാലെ റയലും - വലവിരിച്ച് ബാഴ്‌സ
ബ്രസീലിയന്‍ സുപ്പര്‍താരം നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ ശക്തമായ നീക്കം നടത്തുന്നതിനിടെ താരത്തെ പാളയത്തിലെത്തിക്കാന്‍ റയല്‍ മാഡ്രിഡും ശ്രമം ആരംഭിച്ചു.
222 ദശലക്ഷം രൂപയ്‌ക്ക് നെയ്‌മറെ വില്‍ക്കാന്‍ തയ്യാറാണെന്ന് പിഎസ്ജി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നെയ്‌മറെ ബാഴ്‌സയില്‍ എത്തിക്കണമെന്ന് ലയണല്‍ മെസിയും ആവശ്യമുയര്‍ത്തി. ഇതോടെയാണ് ബാഴ്‌സ നീക്കം ആരംഭിച്ചത്.
നെയ്‌മ എത്തിയാലെ ടീം കൂടുതല്‍ ശക്തമാകൂ എന്ന നിലപാടിലാണ് റയല്‍. ചെൽസിയിൽ നിന്ന് ഏദൻ ഹസാഡിനെ ടീമിലെത്തിച്ചെങ്കിലും മാനേജ്‌മെന്റ് തൃപ്‌തരല്ല. ഇതോടെ പോഗ്ബയെ എത്തിക്കാനും ശ്രമം നടത്തി. എന്നാല്‍ നെയ്‌മര്‍ ക്ലബ്ബിലെത്തിയാല്‍ വിജയഫോര്‍മുല കണ്ടെത്താം എന്ന നിലപാടും റയലിനുണ്ട്.
ബാഴ്‌സയില്‍ കളിക്കുന്നതിനോടാണ് നെയ്‌മര്‍ക്കും താല്‍പ്പര്യം. താരം ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു. നെയ്മർക്കു പകരം ഫിലിപ്പെ കുടീഞ്ഞോ അടക്കമുള്ള കളിക്കാരെ നൽകാം എന്നായിരുന്നു ബാഴ്‌സയുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ പിഎസ്ജിയുമായി ഇതുവരെ ധാരണയിലെത്താനായില്ല.