കൊവിഡ് ഭീഷണിയെ തുടർന്ന് ഇന്ത്യയിൽ നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.കൊല്‍ക്കത്ത, ഗുവാഹട്ടി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് ടൂർണമെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നത്.16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആതിഥേയർ എന്ന നിലയിൽ ഇന്ത്യക്കും കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.