ലോക ഫിഫ റാങ്കിങ്ങ്: ചരിത്രം കുറിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

വെള്ളി, 13 ജനുവരി 2017 (11:16 IST)
ഫിഫ റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം 42 റാങ്കുകള്‍ മുന്നേറി 129 ആം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഒരു ദശാബ്ധത്തിന് ശേഷമാണ് രാജ്യം ഫിഫ റാങ്കിങ്ങില്‍ ഇത്രയും ഉയരത്തില്‍ എത്തുന്നത്.  
 
2016ല്‍ മത്സരിച്ച പതിനൊന്നു മത്സരങ്ങളില്‍ ഒമ്പതിലും ഇന്ത്യന്‍ ടീം വിജയിച്ചിരുന്നു. ഇന്ത്യന്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വീണ്ടുമെത്തിയ ശേഷമാണ് ഇന്ത്യന്‍ ടീം മികച്ച മുന്നേറ്റം നടത്തിയത്. കോണ്‍സ്റ്റന്റൈന്‍ 2015 ല്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍ റാങ്കിങ്ങില്‍ 173 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 
 
ഇതിനുമുമ്പ് 2002-2005 സീസണിലും കോണ്‍സ്റ്റന്റൈനാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തെ ഇന്ത്യന്‍ ഫുട്ബോള്‍ അസോസസിയേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അഭിനന്ദിച്ചു. പുതിയ റാങ്കിംഗിലും അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്തും ബ്രസീല്‍ രണ്ടാമതും ജര്‍മ്മനി മൂന്നാ‍മതുമാണ്. 
 

വെബ്ദുനിയ വായിക്കുക