കടിയന്‍ സുവാരസിനെ പിടിച്ചുകെട്ടുമെന്ന് ചെല്ലിനി

Webdunia
വ്യാഴം, 21 മെയ് 2015 (11:09 IST)
യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബാഴ്‌സലോണയുടെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും യുവന്റസിന്റെ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയും വീണ്ടും ഒരു അങ്കത്തിന് ഒരുങ്ങുന്നു. ബാഴ്‌സയും യുവന്റസും വീണ്ടും മുഖാമുഖം വരുമ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടമാകും. ഫൈനലില്‍ സുവാരസിനെ പിടിച്ചുകെട്ടുമെന്നാണ് ചെല്ലിനിയുടെ പ്രഖ്യാപനം.

രണ്ടാം പാദമത്സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ ഞങ്ങള്‍ പൊട്ടിച്ചു വിട്ടിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു, അന്ന് റയലിന്റെ കരുത്തായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തളച്ചതു പോലെയായിരിക്കും സുവാരസിനെ നേരിടുക. എന്നാല്‍ ഫൈനല്‍ അടുക്കുന്നതോടെ സുവാരസിനെ പറ്റിയാണ് എല്ലാവരും ചോദിക്കുന്നത്. ബെന്‍സീമ, റൊണാള്‍ഡോ, ബെയ്ല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്‌ട്രൈക്കര്‍മാരെ ഞാന്‍ എപ്രകാരം മാര്‍ക്ക് ചെയ്‌തോ അപ്രകാരം തന്നെ സുവാരസിനേയും മാര്‍ക്ക് ചെയ്യും. അല്ലാതെ അദ്ദേഹത്തിനോട് തനിക്ക് ഒരു വിദ്വേഷമോ പ്രശ്‌നമോ നിലനില്‍ക്കുന്നില്ല. ലോകകപ്പില്‍ ഉറുഗ്വെ-ഇറ്റലി മത്സരത്തില്‍ കടിവിവാദം ഉണ്ടായെങ്കിലും തങ്ങള്‍ ലോകകപ്പില്‍ന നിന്നു പുറത്തായി എന്നതു മാത്രമായിരുന്നുവെന്നതാണെന്നും ചെല്ലിനി പറഞ്ഞു.