കളിക്കിടെ ഇടിയേറ്റ് ടോറസിന്റെ തലച്ചോറിന് ക്ഷതം; ജീവന്‍ തിരികെ ലഭിച്ചത് സഹതാരങ്ങളുടെ ഇടപെടല്‍ മൂലം - ഭയാനകമായ വീഡിയോ കാണാം

വെള്ളി, 3 മാര്‍ച്ച് 2017 (19:13 IST)
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം ഫെര്‍ണാണ്ടോ ടോറസിന് കളിക്കിടെ ഗുരുതര പരുക്ക്. ലാലിഗയില്‍ ഡീപോര്‍ട്ടീവോയുമായുളള മത്സരത്തില്‍ എതിര്‍താരം അലക്‌സ് ബെര്‍ഗാന്‍ഡിനോണ്‍സുമായി കൂട്ടിയിച്ചാണ് താരത്തിന് പരുക്കേറ്റത്.

കളിയുടെ 84മത് മിനിറ്റിലായിരുന്നു താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച സംഭവമുണ്ടായത്. പന്ത് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ബെര്‍ഗാന്‍ഡിനോണ്‍സിന്റെ കൈമുട്ട് ടോറസിന്റെ പിന്‍കഴുത്തില്‍ ആഞ്ഞ് പതിച്ചു. ഗ്രൗണ്ടില്‍ തലയടിച്ച് വീണ താരത്തിന്റെ ബോധം നഷ്‌ടമായതോടെ ഓടിയെത്തിയ സഹതാരങ്ങള്‍ കൃത്രിമ ശ്വാസം നല്‍കി ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

ഉടന്‍ തന്നെ മെഡിക്കല്‍ സംഘം താരത്തെ ആശുപത്രിയിലെത്തിച്ചു. ടോറസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബ് വ്യക്തമാക്കിയിരിക്കുന്നത്.

ടോറസ് നിലത്തു വീണതോടെ കാര്യം ഗുരുതരമാണെന്ന് മനസിലാക്കിയ സഹതാരങ്ങള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി. പലരും കരയുകയും മെഡിക്കല്‍ സംഘത്തോട് അതിവേഗം കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

Thoughts and prayers go out to Fernando Torres pic.twitter.com/ii9BAvEE1j

— True Soccer Life (@TrueSccrLife) 3 March 2017

വെബ്ദുനിയ വായിക്കുക