ആരാധകന് മെസിയുടെ വക തകര്‍പ്പന്‍ മറുപടി; ഇയാള്‍ ഇപ്പോള്‍ എവിടെയാണോ വാ ...

വെള്ളി, 21 ഒക്‌ടോബര്‍ 2016 (17:57 IST)
ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങി മൈതാനത്ത് വിസ്‌മയം തീര്‍ക്കുന്ന ലയണല്‍ മെസിയെ അന്യഗ്രഹ ജീവിയോട് ഉപമിച്ച് ഒരു ആരാധകന്‍. താന്‍ സാധാരണ മനുഷ്യനാണെന്നും അന്യഗ്രഹത്തില്‍ നിന്ന് വന്നതല്ലെന്നുമായിരുന്നു ബാഴ്‌സലോണയുടെ സൂപ്പര്‍ താരം നല്‍കിയ മറുപടി.

കഴിഞ്ഞ ചാമ്പ്യന്‍‌സ് ലീഗ് മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടിയതാണ് ആരാധകനെ ആവേശത്തിലാക്കിയത്. തനിക്ക് വന്ന സന്ദേശങ്ങള്‍ സഹതാരങ്ങളായ ഇവാന്‍ റാക്കിറ്റിച്ച്, ജെറാഡ് പിക്വെ, സെര്‍ജി റോബെര്‍ട്ടോ, ആര്‍ദ ടുറാന്‍ എന്നിവര്‍ക്കൊപ്പമിരുന്നായിരുന്നു മെസി വായിച്ചത്.

രസകരമായ വീഡിയോ ബാഴ്‌സലോണയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. ഇതോടെ ആരാധകര്‍ ഈ വീഡിയോയ്‌ക്ക് പിന്നാലെയാണ്.

വെബ്ദുനിയ വായിക്കുക