ചെല്‍സി എഫ് എ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയെ തരിപ്പണമാക്കിക്കൊണ്ടായിരുന്നു ചെല്‍സിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കളിയുടെ ആദ്യാവസാനം വരെ നിറഞ്ഞു കളിച്ച ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ വെറും കാഴ്ച്ക്കാരാക്കികൊണ്ട് ഒന്നിനെതിരെ അഞ്ചു(5-1) ഗോളുകളാണ് നേടിയത്.
അഞ്ച് യുവതാരങ്ങളെ ഉള്‍പ്പെടുത്തിക്കൊന്ണ്ടാണ് സിറ്റി കോച്ച് പല്ലേഗ്രിനി മത്സരത്തിനിറങ്ങിയത്. എന്നാല്‍ ആ തന്ത്രം തകര്‍ത്തു കൊണ്ട് മുപ്പത്തിയഞ്ചാം മിനുറ്റില്‍ ഡിഗോ കോസ്റ്റയിലൂടെ ചെല്‍സി മുന്നിലെത്തി. പരിചയ സമ്പത്തില്ലാത്ത സിറ്റി നിരയെ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ നേടിക്കൊണ്ട് ചെല്‍സി തറപറ്റിക്കുകയായിരുന്നു. വില്യന്‍, ഡീഗോ കോസ്റ്റ, ബെര്‍ട്രാന്റ് ട്രോര്‍, ഗാരി കാഹില്‍, ഹസാര്‍ഡ് എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ഡേവിഡ് ഫാപലയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.