ആതിഥേയരായ ജര്‍മനി,സ്‌കോട്ട്ലന്‍ഡ്,ഹംഗറി,സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി,സ്‌പെയിന്‍,ക്രൊയേഷ്യ,അല്‍ബേനിയ എന്നിവര്‍ ഏറ്റുമുട്ടൂം. സ്ലോവാനിയ,സെര്‍ബിയ,ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സ്,ഫ്രാന്‍സ്,ഓസ്ട്രിയ,പോളണ്ട് എന്നിവരാണുള്ളത്.
ഗ്രൂപ്പ് ഇ യില്‍ റൊമാനിയ,ബെല്‍ജിയം,സ്ലോവാക്കിയ,ഉക്രെയ്ന്‍ എന്നീ ടീമുകളാണുള്ളത് ചെക്ക് റിപ്പബ്ലിക്,തുര്‍ക്കി,ജോര്‍ജിയ,പോര്‍ച്ചുഗല്‍ എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്. ജര്‍മനിക്കായി ടോണി ക്രൂസിന്റെയും പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അവസാന യൂറോ കപ്പാണിത്. ക്രൊയേഷ്യന്‍ നായകനായ ലൂക്കാ മോഡ്രിച്ചും മറ്റൊരു യൂറോകപ്പില്‍ ഇനി കളിക്കുമോ എന്നത് ഉറപ്പില്ല. ഉദ്ഘാടന ദിവസമായ ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്. നാളെ മുതല്‍ എല്ലാ ദിവസവും മൂന്ന് വീതം മത്സരങ്ങളുണ്ടാകും.വൈകീട്ട് 6:30, 9:30, രാത്രി 12:30 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.