യൂറോ 2024 സൗഹൃദ മത്സരത്തില്‍ സ്ലോവേനിയയോട് തോറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 55-ാം സ്ഥാനത്തുള്ള സ്ലോവേനിയ മുന്‍ യൂറോ ചാംപ്യന്‍മാരെ അട്ടിമറിച്ചത്. സ്പാനിഷ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ ഭാഗമായ ശേഷമുള്ള ആദ്യ തോല്‍വിയാണിത്. നേരത്തെ 11 മത്സരങ്ങള്‍ മാര്‍ട്ടിനെസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ തുടര്‍ച്ചയായി വിജയിച്ചതാണ്.