ഇംഗ്ലീഷ് പ്രിമിയർ ലീഗ്: ടോട്ടൻഹാമിന് തകര്‍പ്പന്‍ ജയം

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (10:25 IST)
ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്‌പറിന് 3-1 ന്റെ തകര്‍പ്പന്‍ ജയം. ചാഡി, എറിക്‌സൺ, കെയിൻ എന്നിവരാണ് ടോട്ടനത്തിന്റെ ഗോൾ സ്കോറർമാർ. കോർബാക്കാണ് ന്യൂകാസ്കിലിന്റെ ആശ്വാസ ഗോൾ നേടിയത്. 33 മത്സരങ്ങളിൽ 57 പോയിന്റുള്ള ടോട്ടനം പോയിന്റ് ടേബിളിൽ ഇപ്പോൾ ആറാംസ്ഥാനത്താണ്. ന്യൂകാസിൽ 35 പോയിന്റുമായി 14-മത് സ്ഥാനത്താണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.