ഉറുഗ്വേ ഇതിഹാസതാരം ഡീഗോ ഫോർലാൻ ബൂട്ടഴിച്ചു

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (13:11 IST)
ഉറുഗ്വേ ഇതിഹാസ ഫുട്ബോൾ താരം ഡീഗോ ഫോർലാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ജന്മനാടായ മോണ്ടിവീഡിയോയിൽ നടത്തിയ വിടവാങ്ങൽ  മത്സരത്തിൽ കളിച്ചാണ്  ഫോർലാൻ ബൂട്ടഴിച്ചത്. യുവാൻ സെബാസ്റ്റ്യൻ വെറോൺ,ലൂയിസ് സുവാരസ് അടക്കമുള്ള ഫോർലാന്റെ മുൻസഹതാരങ്ങളും സുഹൃത്തുക്കളും ഫോർലാന്റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുത്തു.
 
ഇതോടെ നാൽപതുകാരനായ താരത്തിന്റെ 21 വർഷത്തെ ഫുട്ബോൾ കരിയറിനാണ് അവസാനമായത്. 2010 ലോകകപ്പിൽ ഉറുഗ്വേയെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാരം ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൺ ബോളും ലോകകപ്പിൽ സ്വന്തമാക്കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article