റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. വാടക ഗര്‍ഭത്തിലൂടെയാണ് താരം വീണ്ടും അച്ഛനാകുന്നതെന്ന് കുടുംബം അറിയിച്ചു.
വാടക ഗര്‍ഭപാത്രം നല്‍കാന്‍ തയാറായ യുവതി അമേരിക്കയിലാണുള്ളത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഈ യുവതി പ്രസവിക്കുന്നത് ഇരട്ടകളെ ആയിരിക്കും. മാഡ്രിഡിലെ വീട് പ്രസവത്തിനായും കുട്ടികളുടെ ബാല്യകാലത്തിനുമായും ഒരുങ്ങിയെന്ന് ക്രിസ്റ്റിയാനോയുടെ അമ്മ ഡോളോഴ്‌സ് വ്യക്തമാക്കി.
ക്രിസ്റ്റിയാനോ ജൂനിയറിന് ഇപ്പോള്‍ ആറ് വയസായി. അവന് സഹോദരങ്ങളുടെ കൂട്ട് ഉണ്ടാകേണ്ട സമയമായതിനാലാണ് ക്രിസ്റ്റിയാനോ വാടക ഗര്‍ഭപാത്രം സ്വീകരിച്ചതെന്നും ഡോളോഴ്‌സ് പറഞ്ഞു. അതേസമയം, താരം വാടക ഗര്‍ഭപാത്രം സ്വീകരിക്കാനുണ്ടായ കാരണം വ്യക്തമല്ല.