ഗോൾവേട്ട 800 കടത്തി ക്രിസ്റ്റ്യാനോ: ആഴ്‌സണലിനെ തകർ‌ത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Webdunia
വെള്ളി, 3 ഡിസം‌ബര്‍ 2021 (20:33 IST)
കരിയറിൽ എണ്ണൂർ ഗോളുകളെന്ന സുവർണനേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആഴ്‌സണലിനെ 3-2ന് തോൽപ്പിച്ച കളിയിലാണ് റൊണാൾഡോ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടത്.
 
മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ തകർപ്പൻ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 130 ഗോളുകൾ റയൽ മാഡ്രിഡിൽ 450 ഗോളുകൾ യുവന്റസിൽ 101 പോർച്ചുഗൽ ടീമിനൊപ്പം 115 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ഗോൾ കണക്ക്.
 
മത്സരത്തിൽ 70ആം മിനിറ്റിൽ നേടിയ പെനാൽറ്റി ഉൾപ്പടെ 2 ഗോളുകളാണ് മത്സരത്തിൽ റൊണാൾഡോ സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article