കോപ്പ അമേരിക്ക: ബ്രസീല്‍ ടീമിനെ അടുത്തമാസം പ്രഖ്യാപിക്കും

ബുധന്‍, 8 ഏപ്രില്‍ 2015 (14:20 IST)
ചിലിയില്‍ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ മെയ് 5 ന് പ്രഖ്യാപിക്കും. ബ്രസീല്‍ കോച്ച് ദുംഗയാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ് ) ആണ് ഇക്കാര്യം അറിയിച്ചത്.

ടൂര്‍ണമെന്റില്‍ പെറു, കൊളംബിയ, വെനസ്വേല എന്നിവരാണ് സെലസോവകളുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികള്‍. ടൂര്‍ണമെന്റിനു മുന്നോടിയായി മെക്‌സിക്കോ, ഹോണ്ടുറാസ് എന്നിവരുമായി സന്നാഹമത്സരത്തിന് ബ്രസീല്‍ കളത്തിലിറങ്ങുമെന്ന് ദുംഗ വ്യക്തമാക്കി. കോപ അമേരിക്കയില്‍ മഞ്ഞപ്പട ഇതുവരെ എട്ടു തവണ മുത്തമിട്ടിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക