കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ചിലി ഉറുഗ്വായെ നേരിടും. ആദ്യറൌണ്ടിലെ മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ചിലിക്കാണ് മുന്‍തൂക്കം. ഇക്വഡോറിനോട് രണ്ടു ഗോളുകള്‍ക്കും ബൊളീവിയയോട് അഞ്ചു ഗോളുകള്‍ക്കും വിജയിച്ച ചിലി മെക്സിക്കോയോട് 3 - 3 സമനില നേടി.
ഒരു ജയത്തോടെയും ഒരു തോല്‍വിയോടെയും ഒരു സമനിലയോടെയുമാണ് ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ജമൈക്കയോട് ഒരു ഗോളിന് ജയിച്ച ഉറുഗ്വായ് അര്‍ജന്റീനയോട് ഒരു ഗോളിന് തോല്‍ക്കുകയും പാരഗ്വായിയോട് സമനില പാലിക്കുകയും ചെയ്തു.
നിലവില്‍ ചിലി ടീം മാനസികമായും ശാരീരികമായും മികച്ച നിലയിലാണ്. ചാമ്പ്യന്‍പട്ടം മോഹിച്ചാണ് ആതിഥേയരായ ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങുന്നത്. അതേസമയം, കിരീടം നിലനിര്‍ത്തുക എന്ന ലക്‌ഷ്യവുമായാണ് ഉറുഗ്വായ് ഇറങ്ങുക.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മത്സരം.