കോപ്പയിലെ ദുരന്തത്തില്‍ ദുംഗയുടെ തല തെറിച്ചു; ബ്രസീലിനെ രക്ഷിക്കാന്‍ പുതിയ പരിശീലകന്‍ വരുന്നു

ബുധന്‍, 15 ജൂണ്‍ 2016 (08:23 IST)
കോപ്പ അമേരിക്കയിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് പരിശീലകന്‍ കാര്‍ലോസ് ദുംഗയെ ബ്രസീല്‍ പുറത്താക്കി. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ ബ്രസീൽ ടീം പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് ദുംഗയെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് വിവരം.

ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴു ഗോളിനു പരാജയപ്പെട്ടതിനു ശേഷം കോപ്പാ അമേരിക്കയിലും ക്വാര്‍ട്ടര്‍പോലും കാണാതെ കാനറികള്‍ പുറത്തായതോടെയാണ് ദുംഗയുടെ തലയുരുണ്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനൊടുവിൽ വിവാദ ഗോളിലൂടെയാണ് പെറു ബ്രസീലിനെ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തകർത്തത്.

റിയോ ഒളിമ്പിക്സിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പാണ് ദുംഗയെ പുറത്താക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
യുഎസില്‍നിന്നും ടീം തിരിച്ച് നാട്ടില്‍വന്നതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. ടീം കോഡിനേറ്റര്‍, ടെക്നിക്കല്‍ സ്റാഫുകള്‍ എന്നിവരെയും ദുംഗയ്ക്കൊപ്പം ഒഴിവാക്കിയിട്ടുണ്ട്. ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. ബ്രസീല്‍ വേദിയാവുന്ന ഒളിമ്പിക്സില്‍ ടീമിനെ ഒരുക്കാനുള്ള ചുമതല കൊറിന്ത്യന്‍സ് കോച്ച് ടൈറ്റിന് നല്‍കി.

കൊറിന്ത്യൻസ് പരിശീലകനായ ടിറ്റെയ്ക്കാണ് പുതിയ പരിശീലകനാവാനുള്ള സാധ്യത കൂടുതൽ. റിയോ ഒളിംപിക്സിനുള്ള അണ്ടർ –23 ടീമിനെയും പുതിയ കോച്ച് തന്നെ പരിശീലിപ്പിക്കും. ടീമിന്റെ തോല്‍‌വികളില്‍ ബ്രസീല്‍ ആരാധകര്‍ കടുത്ത

വെബ്ദുനിയ വായിക്കുക