ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സ തുടരുകയാണെന്ന് അധികൃതര്‍

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (15:17 IST)
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിച്ചു.  കടുത്ത പനിയെത്തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയില്‍ പ്രവെശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയോടൊപ്പം പാരിസിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയിൽ വെച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പനിയെത്തുടർന്ന് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സ തുടരുകയാണെന്നും പെലെ ആശുപത്രി വിട്ടിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, അദ്ദേഹം ഉടന്‍ ആശുപത്രി വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൃക്ക രോഗമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ള താരം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article