അര്‍ജന്റീന കപ്പടിച്ചിട്ടും ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ ഒന്നാമത്

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (12:16 IST)
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിലും ബ്രസീലിന് നേട്ടം. ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിട്ടും ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് നേടിയ അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ബ്രസീലാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ബെല്‍ജിയം. ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍