'വല്ലാത്ത നാണക്കേട്'; പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (09:28 IST)
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെ ബെല്‍ജിയം ടീമിന്റെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു. ഇനി തുടരാനാകില്ലെന്ന് മാര്‍ട്ടിനെസ് രാജി പ്രഖ്യാപനം അറിയിച്ചുകൊണ്ട് വ്യക്തമാക്കി. ഇത് അവസാനമാണ്. ഈ ടൂര്‍ണമെന്റിന്റെ ഫലം എന്തായാലും ലോകകപ്പിന് മുന്‍പ് താന്‍ തീരുമാനമെടുത്തിരുന്നുവെന്നും മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു. നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article