ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയ്ക്കും ആഴ്​സണലിനും ജയം, സിറ്റിക്ക്​ സമനില

വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (10:30 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബാഴ്സക്ക് കഴിഞ്ഞു. അതേസമയം മറ്റൊരു മൽസരത്തിൽ മാഞ്ചസ്​റ്റർ സിറ്റിയെ സെൽറ്റിക്ക്​ സമനിലയിൽ കുരുക്കുകയും ചെയ്തു.  
 
ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ മോണ്‍ഷെന്‍ഗ്ലാഡ്ബാഹ് ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരാണ്. മറ്റൊരു മത്സരത്തില്‍ ആഴ്​സണലിന്​ ജയം. തിയോ വാൽക്കോട്ടി​െൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട്​ ഗോളുകൾക്കാണ്​ ആഴ്​സണൽ തകർത്തത്​. 

വെബ്ദുനിയ വായിക്കുക