സ്പാനിഷ് ഫുട്‌ബോൾ ക്ലബ് ബാഴ്‌സലോണയുടെ പരിശീലകനായി മുൻ ക്ലബ് താരവും സ്പാനിഷ് ഇതിഹാസവുമായ സാവി സ്ഥാനമേൽക്കും.നിലവില്‍ ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്‌സലോണ മുന്നോട്ടുവെച്ച കരാറിന് അല്‍ സാദ് സമ്മതം മൂളിയതോടെയാണ് സാവി പഴയ ക്ലബിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുന്നത്.
സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഈയിടെ പരിശീലകന്‍ റൊണാള്‍ഡ് കോമാനെ ബാഴ്‌സലോണ പുറത്താക്കിയിരുന്നു. 1997 മുതല്‍ 2015 വരെ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച സാവി 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ടീമിന് വേണ്ടി 767 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ സാവി 85 ഗോളുകളും 185 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2015ലാണ് ബാഴ്‌സ വിട്ട സാവി ഖത്തര്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനായി സ്ഥാനമേറ്റത്. സാവിയുടെ ശിക്ഷണത്തിൽ ആറ് കിരീടങ്ങളാണ് ഇക്കാലയളവിൽ അൽ സാദ് സ്വന്തമാക്കിയത്.