ഇന്ത്യാ-പാക് പോരാട്ടത്തോളം വീറും വാശിയുമുള്ള മറ്റൊരു പോരാട്ടവുമില്ലെന്ന് ഓസീസ് മുന്‍ വെടിക്കെട്ട് ഓപ്പണറും പാക് കീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍.ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാന് ഭീഷണി സൃഷ്‌ടിക്കുക രണ്ട് ബാറ്റ്സ്മാന്മാരാകും എന്നും ഹെയ്‌ഡൻ പറഞ്ഞു.
കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നീ താരങ്ങളാകും പാകിസ്ഥാന് ഭീഷണിയാവുക എന്നാണ് ഹെയ്‌ഡൻ പറയുന്നത്.ചെറുപ്രായത്തിലെ രാഹുലിന്റെ ബാറ്റിംഗ് ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന്റെ കഷ്ടതകളും ട്വന്റി20യിലെ ആധിപത്യവുമെല്ലാം ഞാൻ നേരിൽ കണ്ട കാര്യങ്ങളാണ്.