കോപ ഡല്‍റെ കപ്പ്: വിശ്വരൂപം പുറത്തെടുത്ത് മെസ്സി; സെ​ൽ​റ്റ വീ​ഗോ​യെ ത​ക​ർ​ത്ത് ബാഴ്‌സ

വെള്ളി, 12 ജനുവരി 2018 (11:45 IST)
സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. കോപ ഡല്‍റെ കപ്പില്‍ സെല്‍റ്റവിഗോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. മെസ്സി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സുവാരസ്സ്, ആല്‍ബ, ഇവാന്‍ റാക്റ്റിക്ക് എന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി.
 
13-ാം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ​യാ​ണ് ബാ​ഴ്സ തങ്ങളുടെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ര​ണ്ടു മി​നി​റ്റി​നു​ശേ​ഷം മെ​സി വീ​ണ്ടും ഗോ​ൾ വ​ല ച​ലി​പ്പി​ച്ചു. ആദ്യ പാ​ദ​ത്തി​ൽ സെ​ൽ​റ്റ വീ​ഗോ ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ലെ തകര്‍പ്പന്‍ വി​ജ​യ​ത്തോ​ടെ ആ​കെ 6-1 എ​ന്ന സ്കോ​റി​നാ​ണ് ബാ​ഴ്സ ക്വാ​ർ​ട്ട​റി​ലേ​ക്കു മു​ന്നേ​റു​ന്ന​ത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍