ബാഴ്‌സ-റയൽ പോരാട്ടം ഇന്ന്; സുവാരസ് കളിക്കും!

Webdunia
ശനി, 25 ഒക്‌ടോബര്‍ 2014 (10:22 IST)
ഫുട്ബോള്‍ ലോകം കണ്ണും നട്ടിരിക്കുന്ന ബാഴ്സലോണ-റയൽ മാഡ്രിഡ് പോരാട്ടം ഇന്ന്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവില്‍ ഇന്ത്യന്‍സമയം രാത്രി 9.30ന് കരുത്തര്‍ ഏറ്റുമുട്ടുന്നത്.

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുബോള്‍ മെസിക്ക് കരുത്തേകാന്‍ സൂപ്പർ താരം ലൂയിസ് സുവാരസ് ഇന്ന് കാറ്റലൻ ടീമിൽ അരങ്ങേറ്റം കുറിക്കാനും സാധ്യത ഉണ്ട്. മെസിക്കു പുറമെ നെയ്മറും സുവാറസും ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയെ തന്നെയായിരിക്കും സ്വന്തം തട്ടകത്തില്‍ റയലിന് നേരിടേണ്ടിവരുക.

തകർപ്പൻ ഫോം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകൾ ജയംകൊണ്ടു വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് റയൽ. അവസാനം  ഇരുവരും  ഏറ്റുമുട്ടിയപ്പോൾ ജയം റയലിനൊപ്പം ആയിരുന്നു. റയല്‍ നിരയില്‍ വെയ്ല്‍സ് താരം ഗാരെത് ബെയ്ല്‍ പരിക്കുമൂലം കളിച്ചേക്കില്ളെന്നതും ശ്രദ്ധേയമാണ്. ലീഗ് സീസണില്‍ എട്ടു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു മത്സരത്തില്‍പോലും തോല്‍ക്കാതെ കുതിക്കുന്ന ബാഴ്സ തന്നെയാണ് 22 പോയന്‍റുമായി മുന്നിലുള്ളത്. റയൽ മൂന്നാമതാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.