യുവേഫ ചാംപ്യൻസ് ലീഗ്: ഗോളുകളിൽ ആറാടി ബാർസിലോന ക്വാർട്ടറില്‍

വ്യാഴം, 9 മാര്‍ച്ച് 2017 (09:34 IST)
അദ്ഭുതാവഹ ജയവുമായി ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോള്‍ ക്വാർട്ടറില്‍ പ്രവേശിച്ചു. കളിയുടെ തുടക്കത്തില്‍ അസാധ്യമെന്നു കരുതിയ വിജയമാണ് സ്പാനിഷ് വമ്പൻമാരായ ബാർസിലോന അനായാസം കൈപ്പിടിയിലൊതുക്കിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമെയ്നെതിരെ ബാര്‍സ വിജയിച്ചത്. 
 
മറ്റൊരു മൽസരത്തിൽ ജർമൻ ക്ലബ് ഡോർട്മുണ്ട് പോർച്ചുഗീസുകാരായ ബെൻഫിക്കയെ 4-0ന് തോൽപ്പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വന്തം മൈതാനത്തെ ആദ്യപാദം 1–0ന് ജയിച്ച ബെൻഫിക്കയെ രണ്ടാം പാദത്തിൽ ഗോൾമഴയിൽ മുക്കിയാണ് ഡോർട്മുണ്ട് തകര്‍പ്പന്‍ മുന്നേറ്റം നടത്തിയത്. ഗാബോൾ താരം പിയറി ഔബമെയാങ്ങിന്റെ ഹാട്രിക്ക് മികവിലായിരുന്നു ഡോർട്മുണ്ടിന്റെ അനായാസ ജയം.
 

വെബ്ദുനിയ വായിക്കുക