40,000 പേര്‍ നോക്കിനില്‍ക്കെ എട്ടുവയസുള്ള മകളുടെ മാറിടത്തില്‍ ‘തലോടിയ’ മുൻ ഓസ്ട്രേലിയൻ ഫുട്ബോൾ താരം വിവാദത്തില്‍

ശനി, 9 ജനുവരി 2016 (15:42 IST)
ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍‌വെച്ച് എട്ടുവയസുകാരിയായ മകളുടെ മാറിടത്തില്‍ ‘തലോടിയ’ മുൻ ഓസ്ട്രേലിയൻ ഫുട്ബോൾ താരം ക്രേഗ് ഫോസ്റ്റർ വിവാദത്തിൽ. വിരമിച്ച കളിക്കാർക്കായുള്ള മൽസരത്തിനു തൊട്ടുമുൻപ് ദേശീയ ഗാനം ആലപിക്കുന്നതിനിടെയുള്ള ലൈനപ്പിലാണ് മുൻ പ്രീമിയർ ലീഗ് താരവും കൂടിയായ ക്രേഗ് മകളുടെ മാറിടത്തില്‍ തലോടിയ സംഭവമുണ്ടായത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ എഎൻഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു വിവാദപരമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. 40,000ത്തോളം കാണികള്‍ നോക്കിയിരിക്കെ മത്സരത്തിന് മുമ്പായുള്ള ദേശീയ ഗാനം ആലപിക്കുന്നതിനിടെ എട്ടുവയസുകാരിയായ മകളുടെ തൊട്ടുപിന്നിൽ നിന്നും കുട്ടിയെ തലോടുകയായിരുന്നു ഫോസ്റ്റർ.

നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഇതോടേ ഫോസ്‌റ്ററുടെ ഫേസ്‌ബുക്ക് പേജില്‍ ചീത്തവിളികളുടെ ആഘോഷമായിരുന്നു. പതിനായിരത്തിലധികം കമന്റുകളും ട്രോളുകളും നിറഞ്ഞതോടെ താരം തന്റെ പേജ് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, സംഭവത്തെ ന്യായീകരിച്ച് ഫോസ്റ്റർ രംഗത്തെത്തി. മകളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുക മാത്രമാണ് താൻ ചെയ്‌തത്. ആളുകൾക്കു അവരുടെ അഭിപ്രായം പറയട്ടെയെന്നും സ്പെഷ്യൽ ബ്രോഡ്കാസ്റ്റിങ് സർവീസ് കമന്റേറ്ററും കൂടിയായ ക്രേഗ് ഫോസ്റ്റർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക