ഇന്ത്യ ഇനിയും കുഴിച്ചെടുക്കാത്ത ഘനി, അത്രയും പ്രതിഭകൾ ഇവിടെയുണ്ട്: ആഴ്സീൻ വെങ്ങർ

ചൊവ്വ, 21 നവം‌ബര്‍ 2023 (19:06 IST)
കഴിഞ്ഞ ദിവസമാണ് ഫിഫയുറ്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് ചീഫും ഇതിഹാസ പരിശീലകനുമായ ആഴ്‌സീന്‍ വെങ്ങര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഒഡീഷയിലെ ഭുവനേശ്വരില്‍ ലോകോത്തര നിലവാരത്തിലുള്ള അക്കാദമി നിര്‍മിക്കുന്നതിന്റെ ഉഗ്ഘാടനത്തിന് പുറമെ ഇന്ത്യയും ഖത്തറും തമ്മില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിനും കൂടി ആഴ്‌സീന്‍ വെങ്ങറുടെ സാന്നിധ്യമുണ്ടാകും.
 
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികളെ പറ്റി കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുകയുണ്ടായി. 140 കോടി ജനങ്ങളുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഇത്രയും പിന്നിലാകുന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ നയിക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രതിഭയും അടിസ്ഥാനങ്ങളും രാജ്യത്തുണ്ടെന്നും വെങ്ങര്‍ പറഞ്ഞു. 1995ലാണ് ജപ്പാന്‍ ഫുട്‌ബോള്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ക്ക് തുടക്കമാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കകം അവര്‍ ലോകകപ്പ് കളിച്ചു. ഇതുപോലെ ചെയ്യുവാന്‍ ഇന്ത്യയ്ക്കും സാധിക്കും. അതിനായി 5 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള താരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വെങ്ങര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍