കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന; തോല്‍വിയറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി

ബുധന്‍, 2 ഫെബ്രുവരി 2022 (08:03 IST)
തോല്‍വി അറിയാതെ അര്‍ജന്റീന മുന്നോട്ട്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. അര്‍ജന്റീനയുടെ തോല്‍വിയറിയാത്ത 29-ാം മത്സരമാണ് ഇത്. കൊളംബിയക്കെതിരായ മത്സരത്തില്‍ ലൗറ്ററോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 29-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്. സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍