അർജൻ്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിൻ്റെ പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

ബുധന്‍, 9 നവം‌ബര്‍ 2022 (15:38 IST)
ഖത്തർ ലോകകപ്പിന് 10 ദിവസങ്ങൾ മാത്രം ശേഷിക്കെ അർജൻ്റീന ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ ജിയോവാനി ലോ സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാൽത്തുടയ്ക്കേറ്റ പരിക്കാണ് വില്ലനായത്.
 
താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനാൽ തന്നെ ലോകകപ്പിൽ കളിക്കാനാകില്ലെന്നും അർജൻ്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാലിഗയിൽ ഒക്ടോബർ 30ന് നടന്ന വിയ്യാറയല്‍ - അത്‌ലറ്റിക് ബില്‍ബാവോ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. അർജൻ്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ ടീമിലെ സ്ഥിരാംഗമാണ് ലെ സെൽസോ. 2021ൽ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും താരം ഉണ്ടായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍