അര്‍ജന്റീനയില്‍ മെസിയെന്ന പേര് വിലക്കി; മെസി 'സര്‍' നെയിമായി

Webdunia
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (13:31 IST)
ആരാധന എന്നു വെച്ചാല്‍ ഇങ്ങനെയുണ്ടോ. ചിലര്‍ ആരാധന മൂത്ത് തങ്ങളുടെ കുട്ടിക്ക് ഇഷ്ട് താരത്തിന്റെ പേര് ഇടും. മറ്റ് ചിലര്‍ താമസസ്ഥലത്തിന് ആ പേരിടും. എന്നാല്‍ അര്‍ജന്റീനയില്‍ മെസിയെന്ന പേര് ഒന്നിനും ഇടാന്‍ പാടില്ലെന്നാണ് പുതിയ നിയമം. ഈ സോക്കര്‍ ദൈവത്തെ രാജ്യം ആധരിക്കുകയാണ്. മെസി എന്നത് സര്‍ നെയിം ആണെന്നും ഇത് ആരും കുട്ടികളോടുള്ള സ്നേഹത്തില്‍ പോലും പേരായി ഇടാന്‍ പാടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ആണ് എല്ലാം എങ്കില്‍ അര്‍ജന്റീനയില്‍ എല്ലാം മെസിയാണ്. അവിടുത്തെ ദൈവം മെസി തന്നെയാണ്. കൂട്ടത്തില്‍  മെസിയുടെ നാടായ റൊസാരിയോയിലാണ് താമസിക്കുന്നതെങ്കില്‍ വെറുതെ പോലും മെസിയെന്ന് പറയാന്‍ പാടില്ല അത്രയ്ക്കും ദൈവികവും പ്രാധാന്യവുമാണ് ഈ പേരിന് അര്‍ജന്റീന നല്‍കിയിരിക്കുന്നത്.

ഹെക്ടര്‍ വറേല എന്നയാള്‍ തന്റെ മകന് മെസിയുടെ പേര് ഇട്ടതാണ് സര്‍ നെയിം വെക്തമായി ഇറങ്ങാന്‍ കാരണമായത്. നാടിന്റെ യശസ്സ് ഉയര്‍ത്തിയ സോക്കര്‍ താരത്തോടുള്ള ആദരവാണ് അതെന്നും അവര്‍ വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.