അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ 3-0 ന് വിജയിച്ചതായി പ്രഖ്യാപിക്കും ! തിരിച്ചടിക്ക് സാധ്യത

ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (12:47 IST)
കോവിഡ് പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച് നിര്‍ത്തലാക്കിയ ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ പോരാട്ടം ഇനി നടക്കില്ല. കോവിഡ് ചട്ടലംഘനം ആരോപിച്ച് ബ്രസീലിലെ ആരോഗ്യപ്രവര്‍ത്തകര്‍ കളത്തിലിറങ്ങിയതോടെയാണ് കളി ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ നിര്‍ത്തലാക്കിയത്. അര്‍ജന്റീന ടീം മാനേജ്‌മെന്റ് കൃത്രിമം കാട്ടിയതായി തെളിഞ്ഞാല്‍ ബ്രസീലിന് 3-0 വിജയം അനുവദിക്കും. ഇംഗ്ലിഷ് ക്ലബ്ബുകളില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ജിയോവാനി ലൊ സെല്‍സോ, എമിലിയാനോ ബുയന്‍ഡിയ എന്നിവര്‍ യാത്രാരേഖയില്‍ കൃത്രിമം കാട്ടി ബ്രസീലിലെത്തി എന്നാണ് ആരോപണം. ഈ താരങ്ങള്‍ പത്ത് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നതാണ് കാരണം. തങ്ങളുടെ താരങ്ങളെ മത്സരത്തില്‍ നിന്ന് വിലക്കിയതോടെ അര്‍ജന്റീന ടീം മൈതാനം വിടുകയായിരുന്നു. ഒടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ പ്ലേയിങ് ഇലവന്‍ പുറത്തുവിട്ട ശേഷം ഏതാനും മണിക്കൂറുകള്‍ ഉണ്ടായിരിന്നിട്ടും മത്സരം തുടങ്ങുന്നതുവരെ ആരോഗ്യ അധികൃതര്‍ കാത്തുനിന്നത് എന്തിനാണെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍