ചെല്‍‌സിക്ക് ജയം

Webdunia
PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍‌മാരായ ചെല്‍‌സി ഏക പക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള അകലം രണ്ടാക്കി കുറച്ചു. ഗുഡീസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ മദ്ധ്യനിരക്കാരന്‍ മൈക്കല്‍ എസ്സിനായിരുന്നു സ്കോറര്‍.

ഒന്നാം പകുതിയിലെ നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ഷോണ്‍ റൈറ്റ് ഫിലിപ്‌‌സ് നല്‍കിയ കിടയറ്റ പാസില്‍ എസിന്‍ തീര്‍ത്ത ലോംഗ് റേഞ്ച് വലയില്‍ എത്തുകയായിരുന്നു. അതിനു ശേഷം രണ്ടിലധികം തവണ എവര്‍ട്ടന് ഒപ്പമെത്താന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മുതലാക്കാന്‍ കഴിയാതെ വരികയായിരുന്നു.

തിങ്കളാഴ്ച ദുര്‍ബ്ബലരായ സെല്‍‌റ്റാ വിഗാനോട് സമനില വഴങ്ങിയ ചെല്‍‌സിക്ക് കിരീട മോഹത്തിലേക്ക് ഉയരണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പോയിന്‍റ് വ്യത്യാസം രണ്ടായി കുറഞ്ഞു. 34 കളികളില്‍ മാഞ്ചസ്റ്ററിനു 80 പോയിന്‍റ് ഉള്ളപ്പോള്‍ ചെല്‍‌സിക്ക് 78 പോയിന്‍റാണ് ഉള്ളത്.